സൗദിക്കുനേരെയുള്ള മൂന്ന് ഡ്രോണുകള്‍ സഖ്യസേന തടഞ്ഞു

റിയാദ്: തെക്കന്‍ സൗദി അറേബ്യയെ ലക്ഷ്യമാക്കി ഹൂത്തി വിമതര്‍ തൊടുത്ത ഡ്രോണുകള്‍ ഇന്ന് അറബ് സഖ്യസേന തടുത്തു നശിപ്പിച്ചു. മൂന്ന് തവണയായിരുന്നു ഹൂത്തികള്‍ ഇന്ന് സൗദിക്കുനേരെ ആക്രമണം നടത്തിയത്. സാധാരണക്കാരെ സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അറബ് സഖ്യസേന അറിയിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഇന്ന് പുലര്‍ച്ചെയായിരുന്നു ഹൂത്തി വിമതര്‍ ഡ്രോണുകള്‍ തൊടുത്തുവിട്ടത്. ഡ്രോണുകള്‍ എല്ലാം തുത്തതായി സഖ്യസേന അറിയിച്ചു. അല്‍ അഖ്ബാരിയ ടിവി ചാനല്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഖമിസ് മുഷൈത്, ജിസാന്‍ നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഡോണുകള്‍ തൊടുത്തുവിട്ടത്. അന്താരാഷ്ട്ര നിയമപ്രകാരം സിവിലിയന്മാരെ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സഖ്യസേന വ്യക്തമാക്കി.