സനുമോഹന്‍ കര്‍ണ്ണാടകയിലെ കാര്‍വാറില്‍ പിടിയിലായി

കാസര്‍കോട്: എറണാകുളം മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ പിതാവ് സനുമോഹന്‍ പോലീസ് പിടിയിലായി. കര്‍ണ്ണാടക സംസ്ഥാനത്തിലെ കാര്‍വാറില്‍ നിന്നാണ് പിടിയിലായത്. കൊല്ലൂരില്‍ നിന്നായിരുന്നു ഉഡുപ്പി വഴി സനുമോഹന്‍ കാര്‍വാറിലെത്തിയത്. കര്‍ണ്ണാടക പൊലീസിന്റെ സഹായത്തോടെയാണ് ഇയാള്‍ പിടിയിലായത്.

—————————— ——————————————————————

അറിയിപ്പ്

22- O4‌ -21 വ്യാഴാഴ്ച തലശ്ശേരി ടൗൺ ഹാളിൽ വച്ച് പകൽ 10.45 നും 11.30 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന, ഞങ്ങളുടെ മകൾ കൃഷ്ണ കാവ്യയുടെ വിവാഹച്ചടങ്ങ്, കോ വിഡ് വ്യാപനം വീണ്ടും ശക്തമായ സാഹചര്യത്തിൽ അധികൃതരുടെ നിബന്ധനകൾ പാലിക്കേണ്ടതുകൊണ്ട് അതേ ദിവസം അതേ മുഹൂർത്തത്തിൽ ഞങ്ങളുടെ വീട്ടിൽ വച്ചു തന്നെ നടത്താൻ നിർബന്ധിതമായിരിക്കുകയാണ്.
ഏററവും അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്തുന്നതായിരിക്കും ചടങ്ങ്. എല്ലാവരുടെയും അനുഗ്രഹാശിസ്സുകൾക്കായ് പ്രാർത്ഥിക്കുന്നു.

വി.രാധാകൃഷ്ണൻ മാസ്റ്റർ
ജ്യോതി രാധാകൃഷ്ണൻ
വടക്കയിൽ ഹൗസ്,
PO – പാറാൽ , തലശ്ശേരി.