കാൻവാസ് ഡിജിറ്റൽ പ്രിന്റിംഗിന്റെ ഉദ്ഘാടനം ചെയ്തു

തലശ്ശേരി: തലശ്ശേരി പബ്ലിക് വെൽഫെയർ കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ യൂണിറ്റായ കാൻവാസ് ഡിജിറ്റൽ പ്രിന്റിംഗിന്റെ ഉദ്ഘാടനം തലശ്ശേരി സഹകരണ സംഘം രജിസ്ട്രാർ നിഖിൽ എം. കെ നിർവ്വഹിച്ചു. പ്രിൻറിംഗ് മിഷൻ റൂമിന്റെ ഉദ്ഘാടനം സഹകരണ സംഘം ആഡിറ്റ് രജിസ്ട്രാർ പ്രജിത്ത് മാസ്റ്റർ നിർവ്വഹിച്ചു.
സംഘം പ്രസിഡണ്ട് ഇ ജി ശാന്ത അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി ധന്യ കെ. സ്വാഗതവും ഡയറക്ടർ ടി. പി രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.






