പാനൂര്‍ കൊലപാതകത്തിന് മുമ്പ് ഒരുസംഘം ഒത്തുകൂടിയെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് 

♠ ഹരിത പി.വി

കണ്ണൂര്‍ : പാനൂര്‍ മന്‍സൂര്‍ കൊലപാതകത്തിൽ ഗൂഢാലോചന നടത്തി എന്ന് സംശയിക്കുന്ന രീതിയിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സംഭവം നടക്കുന്നതിന് ഏതാനും മിനുട്ട് മുമ്പുള്ള  ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. അന്വേഷണ സംഘം ഇത് പരിശോധിച്ചുവരുവാണ്.

മന്‍സൂറിന്‍റെ വീട്ടിലേക്ക് ഉള്ള ഇടവഴിയുടെ തൊട്ടു മുമ്പിലുള്ള ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. സിപിഎം പ്രാദേശിക നേതാക്കള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ അവിടെ ഒത്തു കൂടിയതും  മൊബൈല്‍ ഫോണില്‍ പലരെയും വിളിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

സംശയാസ്പദമായ ഒട്ടേറെ കാര്യങ്ങളുണ്ടെന്നും ദൃശ്യങ്ങളിലുള്ള ആളുകളെ ചോദ്യം ചെയ്യുകയോ പ്രതിചേര്‍ക്കുകയോ ചെയ്തില്ലെന്നുമാണ് മന്‍സൂറിന്റെ കുടുംബാംഗങ്ങളുടെ ആരോപണം. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച്‌ അതിലുള്ളവരെ കസ്റ്റഡിയിലെടുത്താല്‍ കേസന്വേഷണത്തില്‍ വ്യക്തത വരുമെന്നും മന്‍സൂറിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു.