രാജ്യത്ത്‌ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്, 24 മണിക്കൂറിനിടെ 1,68,912 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു

ന്യൂഡൽഹി: രാജ്യത്ത്‌ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 24 മണിക്കൂറിനിടെ 1,68,912 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു. അതുപ്പോലെ  904 മരണങ്ങളും സ്ഥിതികരിച്ചിട്ടുണ്ട്.

ഇന്ന് ഒന്നര ലക്ഷത്തിന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ആകെ കേസുകൾ 1,35,27,717 ആയി. ഇതുവരെ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 1,70,179 ആണ്. നിലവിൽ ചികിത്സയിയിലുള്ളത് 12,01,009 പേരാണ്.

രോഗം രൂക്ഷമായ മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം 63,294 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. കർണാടകയിലും പ്രതിദിനം കോവിഡ് രോഗികളുടെ എണ്ണം ഇന്നലെ പതിനായിരം കടന്നു. ഞായറാഴ്ച  10,250 പേർക്കാണ് കോവിഡ് സ്ഥിതികരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 10,65,290 ആയി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 69,225 ആണ് .

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

സംസ്ഥാനത്ത് രോഗം പിടിപെടുന്നവരുടെ എണ്ണത്തിൽ ദിവസം കഴിയുംതോറും കുടിവരുകയാണ്. ഇതോടെ സംസ്ഥാനത്ത് രോഗബാധ്യതരുടെ എണ്ണം 34 ലക്ഷം കടന്നിരിക്കുന്നു.349 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. മരണസംഖ്യ 57,987 ആയി. 5.65 ലക്ഷം പേരാണ് ഇപ്പോൾ സംസ്ഥാനത്ത് ചികിത്സയിലുള്ളത്

രാജ്യത്ത്‌ ഇതുവരെ 10,45,28,565 പേർ കോവിഡ് വാക്സിനെടുത്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.