സാങ്കേതിക തകരാര്‍ മൂലം എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെ ഇറക്കി

റിയാദ്: എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. റിയാദില്‍ നിന്ന് കരിപ്പൂരിലേക്ക് പോകേണ്ട വിമാനമാണ് നിലത്തിറക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. യാത്ര തടസ്സപെട്ടതില്‍ അധികൃതര്‍ യാത്രക്കാരോട് ഖേദം അറിയിച്ചു.