അത്യാവേശത്തോടെ വോട്ടര്‍മാര്‍, ഉയര്‍ന്ന പോളിംഗ് ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാതെരഞ്ഞെടുപ്പില്‍ കനത്ത പാളിംഗ് തുടരുകയാണെന്നാണ് 12 മണിവരേയുള്ള റിപ്പോര്‍ട്ട്. നിയമസഭാ തിരഞ്ഞെടുപ്പ് അത്യന്തം വാശിയോടേയാണ് തുടരുന്നത്. കാലത്ത് 7 മണിക്ക് ആരംഭിച്ച പോളേിംഗില്‍ ആദ്യ മൂന്ന് മണിക്കൂറില്‍ 20 ശതമാനത്തിനടുത്ത് പോളിങ് രേഖപ്പെടുത്തി. നേമം, കഴക്കൂട്ടം, മഞ്ചേശ്വരം എന്നീ കനത്ത ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലടക്കം രാവിലെ മുതല്‍ കനത്ത പോളിങാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരടക്കമുള്ള നേതാക്കള്‍ രാവിലെ തന്നെ കുടുംബത്തോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി. മുന്നണി നേതാക്കള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നതാണ് പോളിങ് ദിനത്തിലും കാണുന്നത്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ രാവിലെ ഉയര്‍ത്തിയ ശബരിമല വിഷയം ഏറ്റെടുത്താണ് യുഡിഎഫ് നേതാക്കള്‍ പോളിങ് ദിനത്തില്‍ പ്രസ്താവനകള്‍ നടത്തിയത്. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളാണ് എല്‍ഡിഎഫ് നേതാക്കള്‍ ഉയര്‍ത്തിയത്.