ധർമ്മടം നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാറ്റിൽ പറത്തുന്നു: യു.ഡി.എഫ്

ധർമ്മടം: മുഖ്യമന്ത്രി പിണറായി വിജയൻ മൽസരിക്കുന്ന ധർമ്മടം നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം പെരുമാറ്റചട്ടങ്ങളെല്ലം പൂർണ്ണമായും കാറ്റിൽ പറത്തി കൊണ്ട്. മുപ്പത് ലക്ഷത്തോെളം ചിലവഴിച്ചു കൊണ്ടാണ് ചിറക്കുനിയിൽ സിനിമാ താരങ്ങളെ അണിനിരത്തി കൊണ്ട് തിരഞ്ഞെടുപ്പ് മാമാങ്കം നടത്തുന്നത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
മാമാങ്കത്തിന്റെ സ്റ്റേജിനു മാത്രം പന്ത്രണ്ടു ലക്ഷം രൂപയോളം ചിലവഴിക്കുന്ന ഈ മാമാങ്കം തിരഞ്ഞെടുപ്പ് കമ്മീഷൻ തടയണമെന്നും ഇതേ പഞ്ചായത്തിൽ കോവിഡ് വ്യാപന ഭീഷണി ഉയർത്തി നിരവധി വിശ്വാസികളുടെ വിശ്വാസത്തെ ഹനിക്കുന്ന രീതിയിൽ ഈ വർഷത്തെ അണ്ടല്ലൂർ ക്ഷേത്ര മഹോത്സവം നടത്താൻ അനുവദിച്ചിരുന്നില്ല
ഇപ്പോൾ ധർമ്മടം പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം വളരെ ഉയർന്ന ഈ സമയത്ത് ആയിരങ്ങളെ അണിനിരത്തി കൊണ്ട് നടത്തുന്ന ഈ തിരഞ്ഞെടുപ്പ് മാമാങ്കം ധർമ്മടത്തെ രോഗ കേന്ദ്രമാക്കുമെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നു യൂത്ത് കോൺഗ്രസ്സ് ധർമടം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.






