രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ കുതിപ്പ്, പുതുതായി 89,129 കേസുകൾ റിപ്പോർട്ട് ചെയ്തു

ദില്ലി: സെപ്റ്റംബറിന് ശേഷം  കെവിഡ് കേസുകളിൽ വൻ കുതിപ്പ് രാജ്യത്ത്‌ പുതുതായി 89,129 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 20 ന് രാജ്യത്ത്‌ 92,605 കേസുകൾ ആണ് ഉണ്ടായിരുന്നത്. അതിനു ശേഷo ഇതാദ്യമയാണ് ഇത്രയും കേസുകൾ റിപ്പോർട്ട് ചെയുന്നത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, കേരളം, ഗുജറാത്ത്‌, മധ്യപ്രദേശ്, തമിഴ്നാട്, ദില്ലി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതി അതീവ ഗുരുതരമാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപെടുത്തുന്ന കാര്യം ആലോചിക്കേണ്ടിവരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ ഉള്ളത്. ഇന്നലെ മാത്രം 47,827 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മാർച്ച്‌ 2020ന് ശേഷം റിപ്പോർട്ട് ചെയ്‌ത  ഏറ്റവും ഉയർന്ന കണക്കാണിത്. പുനെയിൽ ഒരാഴ്ചത്തേക്ക് 12 മണിക്കൂർ രാത്രി കർഫ്യൂ ഏർപ്പെടുത്തിട്ടുണ്ട്. ഇന്ന് അർദ്ധരാത്രി മുതൽ അടുത്ത ഒരാഴ്ചത്തേക്കാണ് കർഫ്യൂ.

ദില്ലിയിലും രോഗവ്യാപനം കൂടുതലാണ്. 3594 കേസുകളാണ് ഇന്നലെമാത്രം റിപ്പോർട്ട് ചെയ്തത്. കേരളത്തിലും തമിഴ്നാട്ടിലും 2798,3290 കേസുകൾ വീതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.