കോഴിക്കോട് ഐഐഎമ്മിൽ വിദ്യാർത്ഥിനിയെ പീഡിപിച്ചു, സഹപാഠി ഒളിവിൽ

കോഴിക്കോട്:വിദ്യാഭ്യാസരംഗത്ത് കേരളത്തിന്റെ അഭിനമായ ഇന്ത്യൻ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പീഡന പരാതി.അവിടുത്തെ വിദ്യാർത്ഥിനിയാണ് പരാതി നൽകിയത്.

ഇന്നലെ രാവിലെയാണ് സംഭവം.പുലർച്ചെ ഹോസ്റ്റലിന്റെ ടെറസിൽ നിന്നും ഇരുവരും മദ്യപിച്ചിരുന്നു. അതിനുശേഷമാണ് പീഡിപിച്ചതെന്നാണ്  പരാതിയിൽ  പറയുന്നത്.ഉത്തർപ്രദേശ് സ്വദേശിനിയായ  വിദ്യാർത്ഥിനിയാണ് സഹപാഠിക്കെതിരെ പരാതി നൽകിയത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു.യുപി സ്വദേശിയായ പ്രതി ഒളിവിലാണെന്നാണ് വിവരം