വൈദ്യുതി കരാറിൽ അഴിമതി ആരോപണവുമായി ചെനിത്തല

ആലപ്പുഴ: സംസ്ഥാനത്ത് വൈദ്യുതി കരാറിലെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 300 മെഗാവാട്ട് വൈദ്യുതി കൂടിയ വിലക്ക് അദാനിയിൽ നിന്ന് വാങ്ങാനുള്ള എഗ്രിമെന്റെനാണ് വെച്ചിരിക്കുന്നതെന്നും ഇത് ബിജെപിയുമായി ചേർന്നുള്ള അഴിമതിയാണെന്നും ചെന്നിത്തല ആരോപിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ശരാശരി വില മാത്രമല്ല, ആഗോള തലത്തിൽ തന്നെ വൈദ്യുതിയുടെ വില കുറഞ്ഞുകൊണ്ടിരിക്കുന്നു സാഹചര്യമാണ് ഉള്ളത്. ഈ സമയത്താണ് ഉയർന്ന തുകയ്ക്ക് ഇത്രയും നീണ്ട കാലയളവിൽ കരാറുണ്ടാക്കിയനതെന്നും അദ്ദേഹം പറഞ്ഞു.
ഈ കരാറിന്റെ കാര്യത്തിൽ സംസ്ഥാനത്തിനും കേന്ദ്രത്തിനും ഉത്തരവാദിത്വമുണ്ടെന്നാണ് ചെന്നിത്തല പറയുന്നത്. കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പികുന്നത് അദാനി മാത്രമാണ്, കരാർ അദാനിക്ക് ലഭിക്കാൻ കെഎസ്ഇബിയും സംസ്ഥാന സർക്കാരും ചേർന്ന് കാറ്റിൽ നിന്നുള്ള വൈദ്യുതി ആണ് തെരഞ്ഞെടുക്കുന്നത്.
സർക്കാരും അദാനിയുംതമ്മിലുള്ള കച്ചവടമാണെന്നും പിണറായി വിജയനും അദാനിയും കൂട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. യൂണിറ്റിന് ഒരു രൂപ നിരക്കിൽ വൈദ്യുതി കിട്ടുബോൾ എന്തിനാണ് കൂടിയ വിലക്ക് കരാറെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.






