യാത്രയയപ്പ് നൽകി

തലശ്ശേരി: പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പാൾ പ്രൊഫ. കെ. അബ്ദുൽ സമദ്, ഹെഡ് എക്കൗണ്ടൻറ് ഇ. അബ്ദുൽ വഹാബ് എന്നിവർക്കുള്ള  യാത്രയയപ്പ് യോഗം പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും കണ്ണൂർ ഗവ. എഞ്ചിനിയറിംഗ് കോളേജ് അധ്യാപകനുമായ ഡോ. കെ. എ നവാസ് ഉദ്ഘാടനം ചെയ്തു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ.പി നജീബ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ എം.പി അഹമ്മദ് ബഷീർ സ്നേഹോപഹാരം നൽകി.

മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് പി.കെ ഇബ്രാഹീം ഹാജി, സെക്രട്ടറി റമീസ് പാറാൽ, വാർഡ് കൗൺസലർ ഷീബ മേരച്ചേരി, മുൻ പ്രിൻസിപ്പാൾമാരായ അബ്ദുൽ ഖയ്യൂം പുന്നശ്ശേരി, ശംസുദ്ദീൻ പാലക്കോട്, ഡി. ഐ യു .പി സ്ക്കൂൾ ഹെഡ്മിസ്ട്രസ് എം.പി അമീറ, മുൻ ഹെഡ്മാസ്റ്റർ കെ.കെ.മണിലാൽ, സെൻസായി വിനോദ് കുമാർ, പ്രൊഫ. ഹൈറുന്നിസ, പ്രൊഫ. അബ്ദുൽ ജലീൽ ഒതായി, അജീസ് പാറാൽ, പ്രാെഫ. ഹുമയൂൺ കബീർ ഫാറൂഖി, വി.കെ ഫഹദ്, മൂസ പാറാൽ എന്നിവർ പ്രസംഗിച്ചു.

വിരമിക്കുന്ന പ്രിൻസിപ്പാൾ പ്രൊഫ. കെ. അബ്ദുൽ സമദ്, ഹെഡ് എക്കൗണ്ടൻറ് ഇ. അബ്ദുൽ വഹാബ് എന്നിവർ മറുപടി പ്രസംഗം നടത്തി.