ഇരട്ട വോട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പൂർണമായ വിവരങ്ങൾ നാളെ പുറത്തുവിടുമെന്ന് ചെന്നിത്തല

ആലപ്പുഴ: തിരഞ്ഞെടുപ്പ് വോട്ടർപട്ടികയിലെ ക്രമക്കേട് ആരോപണത്തിൽ ഉറച്ച് രമേശ് ചെന്നിത്തല. ഇരട്ട വോട്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നാളെ പുറത്തു വിടുമെന്നു അദ്ദേഹം പറഞ്ഞു. ഇരട്ടവോട്ട് അത്ര ചെറിയകാര്യമല്ലെന്നും താൻ പറയുന്നതാണോ തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നതാണോ ശരിയെന്ന് ജനങ്ങൾ കൂടി അറിയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആഴക്കടൽ മത്സ്യകൊള്ളക്കായി സംസ്ഥാന സർക്കാറും ഇ.എം.സി.സിയുമായി 2020 ഫെബ്രുവരി 28 ന് അസെൻഡിൽ വെച്ച് ഒപ്പിട്ട ധാരണപത്രം ഇതുവരെ നിരോധിച്ചിട്ടില്ല എന്നും നിരോധിക്കാം എന്ന് പറയുന്നതേ ഉള്ളൂ എന്നും അദ്ദേഹം ആരോപിച്ചു.

400 യന്ത്രവത്കൃത ബോട്ടുകളും യാനങ്ങൾ നിർമ്മിക്കാനുള്ള കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് കോർപ്പറേഷനുമായി ഇഎംസിസി ഒപ്പിട്ട ധാരണപത്രം മാത്രമാണ് റദ്ദാക്കിട്ടുള്ളത്. ഇഎംസിസി സർക്കാരുമായി ഒപ്പിട്ട് ഒറിജിനൽ ധാരണപത്രം ഇപ്പോഴും നിലനിൽക്കുന്നത് തന്നെയാണെന്ന് ചെന്നിത്തല പറഞ്ഞു.