ജോയ്സ് ജോർജ് ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന മനോരോഗിയെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി

തലശ്ശേരി:  മനുഷ്യരാശിയിൽ പിറന്ന ആരും പറയാൻ പാടില്ലാത്തതാണ് ജോയ് സ് ജോർജ് പറഞ്ഞതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. രാഹുലിനോട് ഇടപെടുമ്പോൾ വിദ്യാർത്ഥിനികൾ സൂക്ഷിക്കണമെന്ന മുൻ എം.പി ജോയ്സ് ജോർജിൻ്റെ വിവാദ പരാമർശത്തെ പറ്റി തലശ്ശേരിയിൽ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

സ്ത്രീകളെയാകെ അപമാനിക്കുന്ന പ്രസ്താവനയാണ് ജോയ്സ് ജോർജ് നടത്തിയത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ മത്സരിച്ചു ജയിച്ചയാളാണ് ജോയ്സ്. കമ്യൂൺ എന്ന വാക്കിൻ്റെ അർത്ഥം ഇയാൾക്കറിയാമോ? മാതാ പിതാ ഗുരോ ദൈവം എന്നാണ് പറയാറുള്ളത്. സ്ത്രീ അമ്മയാണ്, സഹോദരിയാണ്, ഭാര്യയാണ് ഇത് മറന്നു പോവരുത്. ജോയ്സിൻ്റെ വീട്ടിലും അമ്മയും പെങ്ങൻമാരും കുനിഞ്ഞ് മുറ്റമടിക്കാറില്ലേ എന്ന് രാജ് മോഹൻ എം പി ചോദിച്ചു. ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന മനോരോഗിയാണയാൾ എന്ന് എം.പി രോഷം കൊണ്ടു.