തലശ്ശേരിയിൽ യുഡിഎഫ് പ്രകടനപത്രിക രാജ്മോഹൻ ഉണ്ണിത്താൻ പുറത്തിറക്കി

തലശ്ശേരി: വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 22 ഇനം വാഗ്ദാനങ്ങളുള്ള യുഡിഎഫ് പ്രകടനപത്രിക എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ പുറത്തിറക്കി. നഗരസഭയെ കോർപ്പറേഷനായി ഉയർത്തുമെന്നാണ് ഒന്നാം ഉറപ്പ്. പ്രസ്സ് ഫോറം ഹാളിൽ ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ .കെ.പി.സി.സി.ജനറൽ സെക്രട്ടറി സജീവ് മാറോളി ഏറ്റുവാങ്ങി.
തലശ്ശേരി ജനറൽ ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്തി 100 ബെഡുള്ള കിഡ്നി ഹോസ്പിറ്റൽ പണിയും, തലശ്ശേരി, മൈസൂർ റെയിൽവേ പ്രാവർത്തികമാക്കാൻ സംവിധാനം ഒരുക്കും, റെയിൽവേ മേൽപ്പാലങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൻ പ്രാവർത്തികമാക്കും, മഴക്കാലത്ത് നഗരപ്രദേശത്ത് മലിനജലം കെട്ടി നിന്ന് വ്യാപാരികൾക്കുണ്ടാവുന്ന കഷ്ട്ട്ടനഷ്ട്ങ്ങട്ടൾ പരിഹരിക്കും, കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണും തുടങ്ങി ഒട്ടേറെ ജനക്ഷേമ പ്രവർത്തനങ്ങൾ ഉൾക്കൊണ്ടതാണ് പ്രകടന പത്രിക.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കെ.പി.സി.സി.ജനറൽ സെക്രട്ടറി വി.എ.നാരായണൻ, മറ്റ് യുഡിഎഫ് നേതാക്കളായ വി.എൻ.ജയരാജ്, അഡ്വ.സി.ടി.സജിത്ത്, അഡ്വ.കെ.എ.ലത്തീഫ് ,എൻ മഹമ്മൂദ് എന്നിവരും സംബന്ധിച്ചു.






