മുഹമ്മദ് സിയാൻ സലീമിനെ എം.എസ്.എഫ് ആദരിച്ചു

തലശ്ശേരി: കളഞ്ഞുകിട്ടിയ പന്ത്രണ്ടര പവൻ സ്വർണവും പണവും ഉടമസ്ഥ പന്ന്യന്നൂർ സ്വദേശിനി സമീറ യൂസഫിനെ തിരിച്ചേൽപ്പിച്ച് മാതൃകയായ ചേറ്റംകുന്ന് സ്വദേശിയായ വിദ്യാർഥി മുഹമ്മദ് സയാൻ സലീമിനെ എംഎസ്എഫ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു. എം.എസ്.എഫ് കമ്മിറ്റിക്ക് വേണ്ടി തലശ്ശേരി നിയോജക മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി എംപി അരവിന്ദാക്ഷൻ ഉപഹാരം സയാൻ സലീമിനു കൈമാറി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ: കെ.എ ലത്തീഫ്, തലശ്ശേരി മണ്ഡലം പ്രസിഡൻറ് ബഷീർ ചെറിയാണ്ടി, മുൻസിപ്പൽ പ്രസിഡൻറ് സി.കെ.പി മമ്മു, കൗൺസിലർ ടി.പി ഷാനവാസ്, എം എസ് എഫ് കണ്ണൂർ ജില്ലാ സെക്രട്ടറി ഷഹബാസ് കായ്യത്ത്, മണ്ഡലം പ്രസിഡണ്ട് സാഹിദ് ചേറ്റംകുന്ന്, മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡണ്ട് ജംഷീർ മഹമൂദ് എന്നിവർ പങ്കെടുത്തു.






