സ്ത്രീകള്‍ക്കു വേണ്ടി കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി

തലശ്ശേരി: കണ്ണൂര്‍ ഡിസ്ട്രിക്ട് കാന്‍സര്‍ കണ്‍ട്രോള്‍ കണ്‍സോര്‍ഷ്യത്തിന്‍േറയും ടെലിച്ചറി സോഷ്യല്‍ വെല്‍ഫേയര്‍ ട്രസ്റ്റിന്‍േറയും സംയുക്താഭിമുഖ്യത്തില്‍, സ്ത്രീകള്‍ക്കിടയില്‍ വ്യാപകമായ സ്തനാര്‍ബ്ബുദം, ഗര്‍ഭാശയ ഗ്‌ളാര്‍ബ്ബുദം എന്നിവ തടയാന്‍ ആവശ്യമായ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

കോടിയേരി മലബാര്‍ കാന്‍സര്‍ സെന്റെറിലെ കമ്യൂണിറ്റി ഓങ്കോളജി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. എ.പി. നീതു, ഡോ. ഫിന്‍സ് എം. ഫിലിപ്പ് എന്നീ ഡോകടര്‍മാരാണ് ക്ലാസ്സുകള്‍ എടുത്തത്.

നങ്ങാറത്ത് പീടികക്കടുത്ത് ടെലിച്ചെറി സോഷ്യല്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവൃര്‍ത്തിക്കുന്ന ”ഉഷസ്സ്” സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ വെച്ച് പരിശീലനാര്‍ത്ഥികളായ വനിതകള്‍ക്കു വേണ്ടിയാണ് ക്ലാസ്സുകള്‍ നടത്തിയത്.
പ്രസ്തുത ചടങ്ങില്‍ വെച്ച് കലാരംഗത്ത് ഏറെ നേട്ടങ്ങള്‍ കൈവരിച്ച മാളവിക കെ.നമ്പ്യാര്‍, നിഹാരിക ഹരീന്ദ്രന്‍ എന്നീ രണ്ടു പ്രതിഭകള്‍ക്ക് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

പി.വി ലക്ഷ്മണന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മേജര്‍ പി.ഗോവിന്ദന്‍ സ്വാഗതം പറഞ്ഞു. പ്രൊഫ. എന്‍ എന്‍ രാമന്‍കുട്ടി, ടി എം ദിലീപ് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേരുകയും സവിത ടീച്ചര്‍ നന്ദി പറയുകയും ചെയ്തു.