കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 62,258 പേര്‍ക്കു കൂടി കോവിഡ് റിപ്പോർട്ട് ചെയിതു; 291 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വർധനവ്. 24 മണിക്കൂറിനിടെ 62,258 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 30,386 പേര്‍ കൂടി രോഗമുക്തി നേടുകയും 291 പേര്‍ കൂടി രോഗബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 1,19,08,910 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,12,95,023 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുമുണ്ട് .നിലവില്‍ 4,52,647പേരനാണ് ചികിത്സയിലുള്ളത്.1,61,240 പേരാണ് കോവിഡ് ബാധയെ തുടര്‍ന്ന് ഇതിനോടകം മരിച്ചിട്ടുള്ളത്. അതേസമയം രാജ്യത്ത് 5,81,09,773 പേര്‍ക്കാണ് ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയിട്ടുള്ളത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
മാര്‍ച്ച് 26 വരെയുള്ള കണക്കുകള്‍ പ്രകാരം 23,97,69,553 സാമ്പിളുകള്‍ പരിശോധിച്ചതായും ഇതില്‍ വെള്ളിയാഴ്ച മാത്രം 11,64,915 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.






