സ്വര്‍ണ്ണ കടത്തിലുള്‍പ്പെടെ ഇടപെട്ട ഒരു സര്‍ക്കാര്‍ കേരള ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല: പി.ടി മാത്യു

തലശ്ശേരി: ഒരു സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്ന രീതിയില്‍ സ്വര്‍ണ്ണ കടത്തിലുള്‍പ്പെടെ ഇടപെട്ട മുഖ്യമന്ത്രിയുടെ ഓഫീസ് കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി മാത്യു പറഞ്ഞു. യു.ഡി.എഫ് തലശ്ശേരി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി എം.പി അരവിന്ദാക്ഷന്റെ വെള്ളിയാഴ്ചത്തെ പ്രചരണ പരിപാടി മാടപ്പീടികയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
റിവേഴ്‌സ് ഹവാലയുള്‍പ്പെടെ സംസ്ഥാനത്തെ നാണം കെടുത്തിയ നാളുകള്‍ക്ക് അറുതി വരുത്താന്‍ ജനം തയ്യാറാവണം. തീരദേശ മേഖലയിലുള്‍പ്പെടെ അഴിമതി നടത്തി കോടതികളുടെ മത്സ്യ സമ്പത്ത് കൊള്ളയടിക്കാന്‍ ശ്രമിച്ച പിണറായി സര്‍ക്കാറിനെ ജനം തൂത്തെറിയുമെന്ന കാര്യത്തില്‍ സംശയമില്ല. അഭ്യസ്ഥ വിദ്യരായ ചെറുപ്പക്കാരെ തെരുവിലാക്കി പിന്‍വാതില്‍ നിയമനം നടത്തിയവര്‍ക്ക് മാപ്പ് നല്‍കരുത്. കൊലപാതക രാഷട്രീയത്തിന് അന്ത്യം കുറിക്കാനും ശാശ്വത സമാധാനം കൈവരിച്ച് വികസന കുതിപ്പിന് ഇടം നല്‍കാന്‍ യു.ഡി.എഫിനെ അധികാരത്തിലേറ്റണമെന്നും പി.ടി മാത്യു ആവശ്യപ്പെട്ടു.പി.അബ്ദുറഹ്മാന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ബഷീര്‍ ചെറിയാണ്ടി, സ്ഥാനാര്‍ത്ഥി എം.പി അരവിന്ദാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. സി.പി പ്രസീല്‍ ബാബു സ്വാഗതം പറഞ്ഞു.






