സൗദി അറേബ്യയിലെ സാധാരണക്കാരെ ലക്ഷ്യമിട്ട് തൊടുത്തുവിട്ട 8 സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ അറബ് സഖ്യസേന തടഞ്ഞു.

റിയാദ്: സൗദിയിലെ സാധാരണക്കാരെ ലക്ഷ്യമിട്ട് ഹൂത്തിവിമതര്‍ തൊടുത്തുവിട്ട എട്ട് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ തടഞ്ഞു നശിപ്പിച്ചതായി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന അറിയിച്ചു.

ഇറാന്‍ പിന്തുണയുള്ള ഹൂത്തി മലീഷ്യ ജിസാന്‍, നജ്‌റാന്‍ സര്‍വകലാശാലകളെ ലക്ഷ്യമിട്ടായിരുന്നു ഡ്രോണ്‍ ആക്രമണത്തിന് ശ്രമിച്ചതെന്ന് യമനില്‍ നിയമാനുസൃത സര്‍ക്കാറിനെ പിന്തുണക്കുന്ന സഖ്യസേനയുടെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

സായുധ ഹൂത്തി ഡ്രോണുകള്‍ തടഞ്ഞതിന്റെ ചിത്രങ്ങള്‍ സൗദി നേതൃത്വത്തിലുള്ള സഖ്യസേന പുറത്തുവിട്ടു.
യമനിലെ സനയില്‍ നിന്ന് മലീഷ്യകള്‍ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ അല്‍ ജൗഫില്‍ പതിച്ചതായി സഖ്യസേന അറിയിച്ചു.

യമനിലുടനീളം വെടിനിര്‍ത്തല്‍ ഉള്‍പ്പെടുന്ന പുതിയ സമാധാന സംരംഭത്തെക്കുറിച്ച് സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടും ആക്രമം റിപ്പോര്‍ട്ട് ചെയ്യുകയാണ്.
യമനിലെ പ്രതിസന്ധിക്ക് സമഗ്രമായ പരിഹാരത്തിനായി ആഗോള ശ്രമങ്ങള്‍ നടത്തുന്നതിനിടയിലും ഹൂതികള്‍ അടുത്തിടെ സൗദിക്കുനേരെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.