ഇരട്ടവോട്ട്: മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്ന് രമേശിന്റെ ചോദ്യം

തൃശൂര്‍: ഇരട്ടവോട്ടിന് പിറകില്‍ കോണ്‍ഗ്രസുകാരാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനോട് വളരെ ലാഘവത്തോടെയാണോ താങ്കള്‍ ഇക്കാര്യങ്ങള്‍ കാണുന്നതെന്നതെന്ന് ചെന്നിത്തലയുടെ ചോദ്യം.

കോണ്‍ഗ്രസുകാരാണ് ഇതെല്ലാം ചെയ്തതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. മുഖ്യമന്ത്രി കൂടി അറിഞ്ഞുകൊണ്ടാണോ വോട്ടര്‍പട്ടികയില്‍ കള്ളവോട്ടുകള്‍ ചേര്‍ക്കപ്പെട്ടതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്ന് ചെന്നിത്തല പറഞ്ഞു.

തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. വ്യജ വോട്ടര്‍മാരെ ഉപയോഗിച്ചാണ് ഇതിനായുള്ള ശ്രമം. വട്ടിയൂര്‍ക്കാവ്, നേമം, തിരുവനന്തപുരം മണ്ഡലങ്ങളില്‍ വ്യാപകമായി വ്യാജ വോട്ടര്‍മാരെ തിരികികയറ്റിയിട്ടുണ്ട്. യഥാര്‍ഥ വോട്ടര്‍ അറിയാതെയാണ് വ്യാജ വോട്ടര്‍മാരെ തിരികി കയറ്റിയിട്ടുള്ളത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

വോട്ടര്‍പട്ടിക തയ്യാറാക്കിയ ഉദ്യോഗസ്ഥരുടെ ഉത്താശയോടെ മാത്രമേ കൃത്രിമത്വം നടക്കുകയുള്ളു. സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥര്‍ വ്യാപകമായ തോതില്‍ ഇത്തരത്തില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേടുകള്‍ ചെയ്തു. നേമത്ത് 10,052, തിരുവനന്തപുരം സെന്‍ട്രല്‍ 12551, വട്ടിയൂര്‍ക്കാവില്‍ 12429 വ്യാജ വോട്ടര്‍മാരുണ്ട്. ഈ വോട്ടുകള്‍ തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാന്‍ പര്യാപ്തമാണ്. സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളിലും വ്യാജ വോട്ടര്‍മാരുണ്ട്.

ഇക്കാരണംകൊണ്ട്തന്നെ ശാസ്ത്രീയമായ പരിശോധനയിലൂടെ തിരഞ്ഞെടുപ്പ് കുറ്റമറ്റതാക്കണം. വോട്ടര്‍പട്ടികയില്‍ വ്യാജന്‍മാരെ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണം. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് അനുവദിച്ചത് നശിപ്പിക്കണം. കുറ്റകൃത്യങ്ങള്‍ ചെയ്ത ഉദ്യോഗന്മര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.