ഇരട്ടവോട്ട്: പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചു

തിരുവനന്തപുരം: അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ ഇരട്ട വോട്ടുകള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. ഇരട്ടവോട്ടുകള്‍ മരവിപ്പിക്കുന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിയമ തടസ്സങ്ങള്‍ ഉണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ വേഗത്തിലാക്കുക എന്നത് കൂടി ചെന്നിത്തല കോടതിയെ സീപിച്ചതിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഇരവോട്ടുകള്‍ മരവിപ്പിക്കണമെന്നും ഒന്നിലധികം വോട്ടുകളുള്ളവരെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന് ചെന്നിത്തല ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
ഇരട്ടവോട്ടു പ്രശ്‌നത്തില്‍ പ്രതിപക്ഷ നേതാവ് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇരട്ടവോട്ടുകള്‍ സ്ഥിരീകരിച്ചിരുന്നു. ഇരട്ടവോട്ട് പ്രശ്‌നത്തില്‍ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചിരുന്നു.






