ഒറ്റ ദിവസം കൊണ്ട് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു

ദില്ലി: രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് 53,364 പേർക്ക് കൊവിഡ് സ്ഥിതീകരിച്ചു. ഇത്രയും അധികം കൊവിഡ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്തത് ഒക്ടോബറിലാണ്. ഇന്നലെ മാത്രം 248 പേർ ആണ് കൊവിഡ് ബാധിച്ചു മരിച്ചത്.
കൊവിഡ് വ്യാപനം തടയാൻ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിട്ട് ഒരു വർഷം പിന്നിടുമ്പോഴാണ് വീണ്ടും രോഗബാധിതരുടെ വർധനയാണുണ്ടായിരിക്കുന്നത്. രോഗബാധ നിയന്ത്രിക്കുന്നതിന് ലോക്ഡൗൺ വളരെ ഉപകാരപ്രദമായിരുന്നു എന്നാണ് കേന്ദ്രത്തിന് നൽകിയ വിവരം.
മഹാരാഷ്ട്രക്ക് പുറമേ പഞ്ചാബ്, തമിഴ്നാട്, കർണാടക, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ കൊവിഡ് രൂക്ഷമാണ്. കൊവിഡിന്റെ വകഭേദം പഞ്ചാബിലെ യുവാക്കളിൽ കൂടുതൽ പകരുന്നത്തിന്റെ ആശങ്ക മുഖ്യമന്ത്രി അമരീന്ദൻ സിംഗ് പ്രധാനമന്ത്രി അറിയിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് മൂന്നാംഘട്ട വാക്സിനേഷൻ നടത്താൻ കേന്ദ്രം തീരുമാനിച്ചു.






