എം.പി.അരവിന്ദാക്ഷൻ കതിരൂരിൽ പര്യടനം നടത്തി

കതിരൂർ: യു.ഡി.എഫ്.സ്ഥാനാർത്ഥി എം.പി.അരവിന്ദാക്ഷൻ കതിരൂർ, വേറ്റുമ്മൽ, അഞ്ചാംമൈൽ എന്നിവിടങ്ങളിൽ പര്യടനം നടത്തി. വേറ്റുമ്മൽ തെരുവിലെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ മാവള്ളി രാമന്റെ അനുഗ്രഹം വാങ്ങിച്ചതിന് ശേഷമാണ് പര്യടനം ആരംഭിച്ചത്. കോൺഗ്രസ് കതിരൂർമണ്ഡലം പ്രസിഡന്റ് ഒ.ഹരിദാസൻ,യു.ഡി.എഫ് മണ്ഡലം കൺവീനർ എ.പ്രേമരാജൻ എം.പി, ഹസൈനാർ, ബഷീർ ചെറിയാണ്ടി, കെ.കെ.നാരായണൻ, കെ.ലതിക, കെ.പ്രമീള ടി.വി ശിവദാസ് ബാബു എന്നിവരും ഒപ്പമുണ്ടായിരുന്നു.