ബോർഡുകളും തോരണങ്ങളും നശിപ്പിക്കുകയും ചുവരെഴുത്തുകൾ കരിഓയിൽ ഒഴിച്ച് വികൃതമാക്കുകയും ചെയ്ത സംഭവത്തിൽ യു.ഡി.എഫ് പ്രതിഷേധിച്ചു

കല്ലിക്കണ്ടി: കൂത്തുപറമ്പ് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പൊട്ടങ്കണ്ടി അബ്ദുല്ലയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മീത്തലെ കുന്നോത്ത് പറമ്പിൽ സ്ഥാപിച്ച ബോർഡുകളും തോരണങ്ങളും നശിപ്പിക്കുകയും ചുവരെഴുത്തുകൾ കരിഓയിൽ ഒഴിച്ച് വികൃതമാക്കുകയും ചെയ്ത സംഭവത്തിൽ യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാത്രിയുടെ മറവിൽ പ്രദേശത്ത് ബോംബെറിഞ്ഞ് ഭീകര അന്തരീക്ഷം സൃഷ്ടിച്ച പ്രദേശങ്ങൾ എൻ.കെ പ്രേമചന്ദ്രൻ എം.പി സന്ദർശിച്ചു. അക്രമം നടത്തി ഭീതി പരത്താനുള്ള ഇടത് ശ്രമം ജനങ്ങൾ ചെറുത്ത് തോൽപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഡി. സി. സി ജനറൽ സെക്രട്ടറി കെ.പി.സാജു, പി.പി.എ.സലാം, ടി.സി.കുഞ്ഞിരാമൻ, കെ.പി.ശ്രീവൽസൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.