കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 40,715 ആയി ഉയർന്നു. 199 മരണം

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 40,715 പേർക്ക് കൊവിഡ് സ്ഥിതികരിച്ചു.29,785 പേർ രോഗമുക്തി നേടുകയും ,199 പേർ മരിക്കുകയും ചെയ്തു.
ഇതുവരെ കൊവിഡ് സ്ഥിതികരിച്ചവരുടെ ആകെ എണ്ണം 1,16,86,796 ആയി. ഇതിൽ രോഗമുക്തി നേടിയവർ 1,11,81,253 പേർ. 3,45,377 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്.ആകെ മരണ സംഖ്യ 1,60,166 ആയി ഉയരുകയും ചെയ്തു.
രാജ്യത്ത് ഇതുവരെയായി 4,84,94,594 പേർക്ക് കൊവിഡ് വാക്സിൻ നൽകിയിരിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.






