യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ നശിപ്പിച്ചതായി പരാതി

തലശ്ശേരി: പൊലീസ് ക്വോർട്ടേസിന് സമീപം തൈക്കണ്ടി ഹൗസിന് പരിസരത്തെ മതിലിൽ പതിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി അരവിന്ദാക്ഷൻ്റെ 25 ഓളം പോസ്റ്ററുകൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി. സംഭവത്തിൽ യി.ഡി.എഫ് തിരഞ്ഞെടുപ്പു കമ്മറ്റി അപലപിച്ചു.

ഇതു സംബന്ധിച്ച് തലശ്ശേരി പൊലീസിലും ഇലക്ഷൻ കമീഷനും പരാതി അയച്ചു.