സ്ഥാനാർത്ഥി എം.പി അരവിന്ദാക്ഷന്  ആവേശോജ്വല സ്വീകരണം

തലശ്ശേരി: യു.ഡി.എഫ് സ്ഥാനാർത്ഥി എം. പി അരവിന്ദാക്ഷന്  നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലെ പര്യടനത്തിൽ ആവേശോജ്വലമായ സ്വീകരണമാണ് ലഭിച്ചത്. തിരുവങ്ങാട്, നിട്ടൂർ മാടപ്പീടിക, ചമ്പാട്, ഗോപാലപേട്ട, കായ്യത്ത് റോഡ് തുടങ്ങിയ സ്ഥലങ്ങളിലും വിവാഹ വീടുകളിലും  വോട്ടഭ്യർത്ഥിച്ചെത്തി. യു.ഡി.എഫ്‌ നേതാക്കളായ ജയപ്രകാശൻ മാസ്റ്റർ, ഇ വിജയകൃഷ്ണൻ, ലത്തീഫ് മാസ്റ്റർ, കെ. ഇ പവിത്ര രാജ്, എം. വി സതീശൻ, ഹനീഫ, വി. സി പ്രസാദ്,. സന്ദീപ് കോടിയേരി, സി. പി പ്രസിൽ ബാബു, വി. സദാനന്ദൻ, അബ്ദുൾ റഹ്മാൻ മാസ്റ്റർ, പി. ദിനേശൻ തുടങ്ങിയവരും വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

നാളെ തിങ്കളാഴ്ച കാലത്ത് തലശ്ശേരിയുടെ വിവിധ ഭാഗങ്ങളിലെ സ്ഥാപനങ്ങളിലും വ്യക്തികളെയും കണ്ട് വോട്ടഭ്യർത്ഥിക്കും. തുടർന്ന് ഉച്ചയോടെ പന്ന്യന്നൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്ഥാപനങ്ങളും വ്യക്തികളെയും കാണും.