പ്രതിരോധം സൃഷ്ടിക്കാൻ തൊഴിലാളി കൂട്ടായ്മ ശക്തിപ്പെടുത്തണം

ചാല: തൊഴിലാളി വിരുദ്ധ നിലപാടിൽ ഉറച്ചു നിൽക്കുന്ന സർക്കാരിനെതിരെ പ്രതിരോധം സൃഷ്ടിക്കാൻ തൊഴിലാളി കൂട്ടായ്മ ശക്തിപ്പെടുത്തണമെന്ന് മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന സെക്രട്ടറി പി.ജനാർദ്ദനൻ അദൃർത്ഥിച്ചു. ചാലയിൽ ചേർന്ന ഓട്ടോറിക്ഷ തൊഴിലാളി കൺവെൻഷൻ ഉൽഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
തിരഞ്ഞടുപ്പ് അതിനായി ഉപയോഗിക്കാൻ കഴിയണം. സംഘ് പരിവാർ രാഷ്ട്രീയം സാമൂഹത്തിൽ ഉണ്ടാക്കുന്ന ജീർണ്ണത ഗുരുതരമാവുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തിൽ ഫെഡറേഷൻ ജില്ല പ്രസിഡണ്ട് എ.പി.രവീന്ദൻ അദ്ധ്യക്ഷത വഹിച്ചു. കെ രാഘവൻ, കെ.പി.ഗുരുദാസ് പ്രസംഗിച്ചു.






