ഇവാനിയ; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ

തലശ്ശേരി: അന്താരാഷ്ട്ര പ്രശസ്തമായാ റ്റെഡ് എക്സ് (Tedx) പരിപാടിയിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ എന്ന ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിനു കണ്ണൂർ കീച്ചേരി സ്വദേശിനിയായ ഇവാനിയ വിപിൻ എന്ന 7 വയസുകാരി അർഹയായി.
പുണെയിൽ ബാർക്ലെയ് ബാങ്കിൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ആയി ജോലി നോക്കുന്ന വിപിൻ നമ്പിടി വളപ്പിലിന്റെയും ശ്വേത സുരേഷ്ന്റെയും മകളാണ് ഈ കൊച്ചു മിടുക്കി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
പുണെ ലെക്സിക്കൻ ഇന്റർനാഷണൽ സ്കൂൾ വാഗോളി യിൽ നടന്ന ടെഡ് എക്സ് പരിപാടിയിൽ വുമൺ ഹുഡ് എ സെവൻ ഇയേർസ് ഓൾഡ് സ് പെർസ് പെർസ് പെക്ടീവ് എന്ന വിഷയത്തിൽ പ്രസംഗിച്ചാണ് ഈ നേട്ടത്തിന് അർഹയായത്.
പഠനത്തിലും മറ്റു പാഠ്യേതര വിഷയങ്ങളിലും പ്രത്യേക മികവ് തെളിച്ചിട്ടുള്ള ഇവനിയ , പ്രസംഗത്തിലും നൂതന വിഷയങ്ങൾ മനസിലാക്കുന്നതിലും മുടക്കിയാണ്.
കമ്പ്യൂട്ടർ കോഡിങ്ങിൽ വിദഗ്ധയായ ഇവനിയ വിപിൻ, വൈറ്റ് ഹാട് ജൂനിയർ കോഡിങ് പ്രൊഗ്രാം അംഗീകരിച്ച ഗെയിം ഡെവലപ്പർ കൂടെയാണ്






