ബിജെപി ഇടതുമുന്നണിയെ രഹസ്യമായി പിന്തുണക്കുമെന്ന് നടന്‍ ജഗദീഷ്

♠ ഹരിത പി.വി

തിരുവനന്തപുരം: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഇടതുമുന്നണിയെ രഹസ്യമായി പിന്തുണക്കുമെന്ന് നടന്‍ ജഗദീഷ്. ഇക്കാര്യം ഇടതുപക്ഷ അനുകൂലികളായ സിനിമാപ്രവര്‍ത്തകര്‍ തന്നോട് പറഞ്ഞിരുന്നതായും നടന്‍ ജഗദീഷ് പറഞ്ഞു. ആര്‍ ബാലശങ്കറിന്റെ പ്രസ്താവന ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

പ്രിന്‍സിപ്പല്‍ സെക്രട്ടറി വരെ ഉള്‍പ്പെട്ട അഴിമതി ആരോപണങ്ങളില്‍ അറിഞ്ഞില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് നല്ല ഭരണാധികാരിയുടെ ലക്ഷണമല്ല. യുവ നേതാക്കളുടെ ഭാര്യമാര്‍ വഴിവിട്ട് ഉന്നത ജോലികള്‍ നേടുന്നതായി വാര്‍ത്തയുണ്ടാകുന്നു. മുഖ്യമന്ത്രി തന്നെയാണ് സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളെ ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്ന ബിജെപിയുടെ മുദ്രാവാക്യത്തിനു പിന്തുണ നല്‍കിയ സിപിഎം ആ ട്രാപ്പില്‍ പെട്ടിരിക്കുകയാണെന്നും യുഡിഎഫിനായി പ്രചാരണത്തിലുള്ള ജഗദീഷ് പറഞ്ഞു.