ശബരിമല വിഷയത്തിൽ കാനത്തെ പിന്തുണച്ച് മുഖ്യമന്ത്രി

♠ ഹരിത. പി. വി

തൃശൂർ: ശബരിമല പരാമർശത്തിൽ എൻ.എസ്.എസിനെതിരെ തുറന്നടിച്ച കാനത്തെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോരുത്തരും അവരവരുടെ പരിപാടി നടത്തും അതിനെ തനിക്കൊന്നും ചെയ്യാൻ സാധിക്കിലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആലപ്പുഴയിലെ പുന്നപ്ര വയലാർ സ്മൃതി മണ്ഡലത്തിൽ പൂഷ്പാർച്ചന നടത്തിയ ബിജെപി സ്ഥാനാർഥിയുടെ നടപടി സമാദാനം തകർക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ നിലവിലെ സാഹചര്യം എൽ.ഡി.എഫിന് അനുകൂലമാണെന്നും മുഖ്യമന്ത്രി വ്യക്തയമാക്കി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

എൽ.ഡി.എഫ് പുറത്തിറക്കിയ പ്രകടനപത്രിക മറ്റ് പാർട്ടികളുടേത് പോലെ വെറും വാഗ്‌ദാനം മാത്രം നൽകിലെന്നും, പറയുന്ന കാര്യങ്ങൾ എല്ലാം നടപ്പാക്കുക എന്നതാണ് എൽ.ഡി.എഫിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയുള്ള പ്രകടനപത്രികയാണ് എൽ.ഡി. എഫിന്റെയെന്നും മുഖ്യമന്ത്രി ചുണ്ടിക്കാട്ടി.