തലശ്ശേരിയിലെ ബി.ജെ.പി സ്ഥാനാർത്ഥി എൻ. ഹരിദാസിന്റെ പത്രിക തള്ളി

തലശേരി: ബി.ജെ.പി ജില്ലാ പ്രസിഡണ്ടും തലശ്ശേരി നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയുമായ എൻ. ഹരിദാസിന്റെ നാമനിർദേശ ക പത്രിക വരണാധികാരി തള്ളി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

നാമ നിർദ്ദേശ പത്രികയോടൊപ്പം നൽകാനുള്ള ഫോം എ യിൽ ദേശീയ അധ്യക്ഷന്റ ഒപ്പ് വ്യാജമാണെന്ന് യു. ഡി. എഫ് നേതാക്കൾ ചൂണ്ടിക്കാട്ടുകയായിരുന്നു. പത്രിക സമർപ്പണ വേളയിൽ ആർ. ഡി. ഒയുടെ ശ്രദ്ധയിലും പെട്ടിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് പത്രിക സമർപ്പണം സമാപിച്ചത്. ഇതിനിടെ ഫോം എ കൃത്യയമായി നൽകാനും സ്ഥാനാർത്ഥിക്ക് സാധിച്ചില്ല. ശനിയാഴ്ച കാലത്ത് ഫോം എ കൃത്യമായ രൂപത്തിൽ സമർപ്പിച്ചെങ്കിലും ആർ. ഡി. ഒ അനുകുമാരിയോട് പത്രിക സ്വീകരിക്കരുതെന്ന് കോൺഗ്രസിനു വേണ്ടി ഹാജരായ അഭിഭാഷകരായ ഫുഹൈബ്, കെ. സി രഘുനാഥ് എന്നിവർ ആവശ്യപ്പെട്ടു. ഇക്കാര്യം വരണാധികാരിയും അംഗീകരിക്കുകയായിരുന്നു.