തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും കമ്മറ്റി ഓഫീസ് ഉദ്ഘാടനവും ഇന്ന്

തലശ്ശേരി: യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം തലശ്ശേരി പഴയ ബസ്റ്റാന്റ് ഗേള്‍സ് സ്‌കൂളിന് സമീപം ഉച്ചക്ക് മൂന്ന് മണിക്ക് പാണക്കാട് സയ്യിദ് ബഷീറലി തങ്ങള്‍ നിര്‍വ്വഹിക്കും. ഉദ്ഘാടന ചടങ്ങില്‍ യു.ഡി.എഫ് നേതാക്കള്‍ സംബന്ധിക്കും. തുടര്‍ന്ന് നാല് മണിക്ക് പുതിയ ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ട് കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക





