എം.പി അരവിന്ദാക്ഷന്റെ പര്യടനം തുടരുന്നു

തലശ്ശേരി: തലശ്ശേരി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.പി അരവിന്ദാക്ഷന്‍ വെള്ളിയാഴ്ച ന്യൂമാഹി, ചൊക്ലി പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമായി. കാലത്ത് ന്യൂമാഹി പ്രദേശത്തെ മത്സ്യ-മാംസ മാര്‍ക്കറ്റ്, കടകമ്പോളങ്ങള്‍, അല്‍ഫലാഹ കോളേജ് എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ബഷീര്‍ ചെറിയാണ്ടി, സി.ആര്‍ റസാഖ്, സാജിദ് പെരിങ്ങാടി, ടി.ച്ച് അസ്ലം, പി.സി റിസാല്‍ , എന്‍.കെ പ്രേമന്‍, കെ.സുലൈമാന്‍, സി.സത്യാനന്ദന്‍ തുടങ്ങിയവരും സ്ഥാനാര്‍ത്ഥിയൊടൊപ്പമുണ്ടായിരുന്നു. വൈകിട്ട് കൊടുവള്ളിയിലെ 50, 51 കോണ്‍ഗ്രസ് ബൂത്ത് കണ്‍വെഷനുകളിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു.

വോട്ടര്‍മാരില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും തലശ്ശേരിയില്‍ ഒരു മാറ്റത്തിന് വോട്ടര്‍മാര്‍ വെമ്പല്‍ കൊള്ളുകയാണെന്നും എം.പി അരവിന്ദാക്ഷന്‍ പറഞ്ഞു.