യാത്രയയപ്പ് സമ്മേളനം മാര്‍ച്ച് 20ന്

തലശ്ശേരി: പിഎസ്‌സി അംഗമായി ചുമതലയേറ്റ തലശ്ശേരി മുബാറക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ വിടികെ അബ്ദുസ്സമദ്, ദീര്‍ഘകാല സേവനത്തിന് ശേഷം സര്‍വീസില്‍നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റര്‍ കെ മുസ്തഫ, അധ്യാപകരായ എംപി അബ്ദുറഹ്‌മാന്‍, സി ഹമീദ്, എന്‍ ഉഷ, ഓഫീസ് ജീവനക്കാരായ ഷാഹിദ മാണിയാട്ട്, ഇ കെ ഖദീജ എന്നിവര്‍ക്കുള്ള യാത്രയയപ്പ് മാര്‍ച്ച് 20 ശനിയാഴ്ച രാവിലെ 10 മണിക്ക് സ്‌കൂള്‍ ഹാളില്‍ നടക്കും.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
പ്രമുഖ ബാലസാഹിത്യകാരന്‍ രാജു കാട്ടുപുനം ഉദ്ഘാടനം ചെയ്യും. വഖഫ് ബോര്‍ഡ് അംഗം അഡ്വ. പി.വി സൈനുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തും. സ്‌കൂള്‍ മാനേജര്‍ സി ഹാരിസ് ഹാജി ഉപഹാര സമര്‍പ്പണം നടത്തും. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.






