പൊന്നാനി സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: മലപ്പുറം പൊന്നാനി തെക്കേപ്പുറം സ്വദേശി മൂസാമാക്കാനകത്ത് അബ്ദുല്‍ ഹമീദ് (52) റിയാദില്‍ മരിച്ചു.
ശാരീരിക അസ്വസ്ഥത കാരണം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം ഭേദമായതിനെതുടര്‍ന്ന് അടുത്ത വെള്ളിയാഴ്ച നാട്ടില്‍ പോകാനിരിക്കെയാണ് മരണം.
28 വര്‍ഷമായി റിയാദില്‍ ജോലിയിലായിരുന്ന അബ്ദുല്‍ ഹമീദ് ഒലയയിലുള്ള ഒരു സ്ഥാപനത്തില്‍ ക്യാഷ്യറായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് നാട്ടില്‍ അവധില്‍ുപോയി വന്നത്.
പിതാവ്: പരേതനായ കുഞ്ഞന്‍ ബാവ. മാതാവ്: ബീവി. ഭാര്യ: ഹൈറുനിസ്സ. മക്കള്‍:നഈം, നയീത, നസീഹ. സഹോദരന്‍: മജീദ് (റിയാദ്). മൃതദേഹം നാട്ടില്‍കൊണ്ടുപായി സംസ്‌ക്കരിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.






