യു.ഡി.എഫ് പന്ന്യന്നൂർ പഞ്ചായത്ത്‌ തിരഞെടുപ് കൺവെൻഷൻ

തലശേരി: യു.ഡി.എഫ് പന്ന്യന്നൂർ പഞ്ചായത്ത്‌ തിരഞെടുപ് കൺവെൻഷൻ നടത്തി. അരയാക്കൂൽ പള്ളിക്കണ്ടി യുസുഫ് ഹാജിയുടെ വീട്ടിൽ നടന്ന കൺവെൻഷൻ വി രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘടനം ചെയ്തു കെ ശശിധരൻ അധ്യക്ഷത വഹിച്ചു .ഹനീഫ പി കെ സ്വാഗതം പറഞ്ഞു. അഡ്വ.സി ടി സജിത്ത്, ബഷീർ ചെറിയണ്ടി, വിസി പ്രസാദ് , ടിപി പ്രേമനാഥ് , യുസുഫ് ഹാജി, റഹിം ചമ്പാട്, ഹമീദ് കെഎംസിസി പ്രസംഗിച്ചു.

സ്ഥാനാർഥി എം പി അരവിന്ദാക്ഷൻ സംസാരിച്ചു. പി കെ ഹനീഫ ചെയർമാൻ, കെ ശശിധരൻ ജനറൽ കൺവീനർ, ടി പി പ്രേമനാഥ്, പവിത്രൻ കുന്നോത്ത്, റഹിം ചമ്പാട് കൺവീനറായി 501 അംഗ കമ്മറ്റി രൂപീകരിച്ചു.

ഫോട്ടോ -പന്ന്യന്നൂർ യു ഡി എഫ് കൺവെൻഷനിൽ സ്ഥാനാർഥി എം പി അരവിന്ദാക്ഷൻ സംസാരിക്കുന്നു