യു.ഡി.എഫ് വിജയത്തിനായ് സംയുക്ത തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

https://youtu.be/zqU37RsmSSs

തലശ്ശേരി- തലശ്ശേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.പി അരവിന്ദാക്ഷന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി യു.ഡി.എഫ് തലശ്ശേരി നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങളുടെ സംയുക്ത തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

തലശ്ശേരി സി.എച്ച് മുഹമ്മദ് കോയ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ കെ.പി.സി.സി ജന.സെക്രട്ടറി സജ്ജീവ് മാറോളി ഉദ്ഘാടനം ചെയ്തു.

അഹമ്മദ് അന്‍വര്‍ ചെറുവക്കര അധ്യക്ഷനായി. സ്ഥാനാര്‍ത്ഥി എം.പി അരവിന്ദാക്ഷന്‍, അഡ്വ. സി.ടി സജിത്ത്, എം.പി അസൈയ്‌നാര്‍, മണ്ണയാട് ബാലകൃഷ്ണന്‍, എ.വി ശൈലജ, വിജയകൃഷ്ണന്‍, എ.ഷര്‍മിള, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ.കെ.എ ലത്തീഫ്,കെ.സി അഹമ്മദ,് സി.കെ.പി മമ്മു, എന്‍.മഹമൂദ്, ഷാനിദ് മേക്കുന്ന്, എ.കെ സക്കരിയ, കെ.സി തസ്‌നി, തഫ്‌ലിം മാണിയാട്ട്, റഷീദ് തലായ് ,കെ.ഇ പവിത്രരാജ് തുടങ്ങിയവര്‍ സംസാരിച്ചു. അഡ്വ.കെ,സി രഘുനാഥ് സ്വാഗതം പറഞ്ഞു.