യു.ഡി.എഫ് സ്ഥാനാർത്ഥി എം.പി അരവിന്ദാക്ഷൻ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു

തലശ്ശേരി:നിയോജക മണ്ഡല യു.ഡി.എഫ് സ്ഥാനാർത്ഥി എം.പി അരവിന്ദാക്ഷൻ തെരെഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു.ആദ്യകാല കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും കണ്ട് അനുഗ്രഹം വാങ്ങിയ സ്ഥാനാർഥി ചില കല്യാണ വീടുകളും സന്ദർശിച്ചു വോട്ടഭ്യർത്ഥന നടത്തി.ബിഷപ്പ് ഹൗസിലും സന്ദർശനം നടത്തി അനുഗ്രഹം വാങ്ങി.

വൈകിട്ട് യുഡിഫ് നേതൃത്വത്തിൽ ത്യലശ്ശേരി നഗരത്തിൽ സ്ഥാനാർഥിയെ ആനയിച്ചുകൊണ്ട് പ്രകടനം നടത്തി.തലശ്ശേരി കോൺഗ്രസ്സ് ഓഫീസായ എൽ.എസ പ്രഭു മന്ദിരത്തിൽ നിന്നാരംഭിച്ച പ്രകടനം പുതിയ ബസ്റ്റാന്റ്, ഒ.വി റോഡ്, പഴയ ബസ്റ്റാന്റ്, ലോഗൻസ് റോഡ് വഴി എൽ.എസ പ്രഭു മന്ദിരത്തിൽ അവസാനിച്ചു. പ്രകടനത്തിൽ യുഡിഫ് നേതാക്കളായ അഡ്വ. സി.ടി സജിത്ത്, എം.പി അസൈനാർ, വി.സി പ്രസാദ്, കെ .ജയരാജ്, ബഷിർ ചെറിയണ്ടി, സി.ആർ. റസാഖ്, സുശീൽ ചന്ദ്രോത്ത്, വിജയകൃഷ്ണൻ, കെ.ഇ. പവിത്രരാജ്, സുധിർ ബാബു എൻ.പി, എൻ.മഹ്മൂദ്, കെ.സി.അഹമ്മദ്, ആര്യ ഹുസെയിൻ, റഹ്‌ദാദ് മൂഴിക്കര തുടങ്ങിയവർ നേതൃത്വം നൽകി.