സിപിഎം സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്

♠ ഹരിത ഉമാമഹേശ്വരൻ
കോഴിക്കോട്:നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് 11 മണിക്ക് നടക്കും. അതോടൊപ്പം പ്രതിഷേധം ഉയർന്നു വന്ന മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ മാറ്റില്ല.
2016 ൽ 92 സീറ്റുകളിൽ മത്സരിച്ച സിപിഎം ഇത്തവണ സ്വാതന്ത്രരുൾപ്പെടെ 85 സീറ്റുകളിലാണ് മത്സരിക്കുന്നത്. പൊന്നാനിക്ക്പുറമെ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തും സ്ഥാനാർഥിയെ ചൊല്ലി ഭിന്നതയുണ്ട്.സിപിഎംമിൽ 21 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.നാലിടത്തേക്കുള്ള സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുകയും ചെയ്യും.
അമ്പലപ്പുഴ മണ്ഡലത്തിൽ മന്ത്രി ജി. സുധാകാരനെ സ്ഥാനാർത്തിയാക്കണമെന്നാവിശ്യം വീണ്ടും പോസ്റ്ററുകളായി ഉയർന്നുവന്നിട്ടുണ്ട്.ആലപ്പുഴയിൽ തോമസ് ഐസക്കിനെ വീണ്ടും മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവിശ്യം. എലത്തൂരിൽ മന്ത്രി എ. കെ. ശശിന്ദ്രൻ തന്നെ മത്സരിക്കും.
കോൺഗ്രസിന്റെ ഏക സീറ്റായ കണ്ണൂരിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ തന്നെയാണ് സ്ഥാനാർഥി. എൽ. ജെ. ഡി സ്ഥാനാർഥി പ്രഖ്യാപനവും കോഴിക്കോട് ഇന്ന് നടക്കും.






