പി. നന്ദകുമാറിനെ തവനൂരിലേക്ക് മാറ്റി പൊന്നാനിയില്‍ ജലീലിനെ മത്സരിപ്പിക്കാന്‍ ആലോചന

♠ ഹരിത ഉമാമഹേശ്വരൻ
മലപ്പുറം: സ്ഥാനാര്‍ഥി തര്‍ക്കങ്ങളുണ്ടായ പൊന്നാനിയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സിപിഎം ശ്രമം.പി.നന്ദകുമാറിനെ തവനൂരിലേക്ക് മാറ്റി കെ.ടി. ജലീലിനെ പൊന്നാനിയിലേക്ക് മത്സരിപ്പിക്കാനുള്ള ആലോചനയാണ് നടക്കുന്നത്.നന്ദകുമാറിനെതിരേ വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
മലപ്പുറം ജില്ലയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ ലഭിച്ച ഒരേയൊരു സീറ്റാണ് പൊന്നാനിയിൽ.അത് നഷ്ടപ്പെടുത്താന്‍ സിപിഎം തയ്യാറല്ല.തവനൂരും പൊന്നാനിയും അടുത്തടുത്ത മണ്ഡലങ്ങളായതിനാല്‍ ഇരു മണ്ഡലങ്ങളിലും ജലീലിന് ജനപിന്തുണയുണ്ട്. ഈ സാഹചര്യത്തില്‍ ജലീല്‍ പൊന്നാനിയില്‍ മത്സരിച്ചാല്‍ വിജയിക്കും എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. കെ.ടി. ജലീല്‍ കൂടി സമ്മതിച്ചാല്‍ മത്സരിക്കുന്ന സാഹചര്യമുണ്ടാകും.വലിയ തോതിലുള്ള പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് പി.നന്ദകുമാറിനെ മത്സരത്തിൽ നിന്നും മാറ്റുന്നത്. ഇദ്ദേഹത്തെ സിപിഎം സജീവമായി പരിഗണിക്കുന്നുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഇതോടൊപ്പം എം.ബി. രാജേഷിനെ പൊന്നാനിയില്‍ മത്സരിപ്പിക്കാമെന്ന സൂചനയുമുണ്ട്.
പി.നന്ദകുമാറിന് സ്ഥാനാര്‍ഥിത്വം നല്‍കണമെന്ന് സംസ്ഥാന സമിതി നിര്‍ദേശമുണ്ട്.ഈ നിര്‍ദേശത്തിന്റെകൂടി അടിസ്ഥാനത്തില്‍ നന്ദകുമാറിനെ തവനൂരില്‍ മത്സരിപ്പിക്കാം എന്ന ആലോചനയും നടത്തുന്നത്.






