തിരഞ്ഞെടുപ്പ് കമ്മീഷനടക്കമുള്ള ഭരണാഘടനാ സ്ഥാപനങ്ങളെ വരുതിയിലക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് എ. വിജയരാഘവൻ

♠ ഹരിത ഉമാമഹേശ്വരൻ
തിരുവനന്തപുരം:റിസർവ് ബാങ്ക്,തിരഞ്ഞെടുപ്പ് കമ്മിഷൻ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ബിജെപി വരുതിയിലാക്കിയെന്നും എനീ ജുഡീഷ്യറിയെ ബാക്കി ഉള്ളു എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ബിജെപി നേതൃത്വം കരുതിവെച്ച ബോബയിരുന്നു സ്വപ്നയുടെ രഹസ്യമൊഴിയെന്നും എന്നാൽ അത് വേണ്ടാരീതിയിൽ പ്രയോജനപെട്ടില്ല എന്നും വിജായരാഘവൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ബിജെപിയുടെയും കോൺഗ്രസിന്റെയും ദേശീയ നേതാക്കൾ ഒരുപോലെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനാർഥിയായി ആരെ അവതരിപ്പിക്കണമെന്ന് തർകിച്ച് ജനങ്ങളെ ചിരിപ്പിക്കുന്ന ബിജെപിക്ക് 2016 ൽ ഏക സീറ്റ് കിട്ടിയതെങ്ങനെയെന്ന് വിശദികരിക്കേണ്ടതില്ല. വോട്ടുമറിക്കൽ സുഗമാക്കാൻ സ്ഥാനാർഥിയെ കോൺഗ്രസ് നിർത്തിയിട്ടില്ല. ബിജെപി ജയിച്ചത് അവർ തമ്മിൽ രഹസ്യധാരണയുള്ളതുകൊണ്ടായിരുന്നു.
2020 ജൂലൈയിലാണ് നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്ത് ഷായുടെ നിയന്ത്രണത്തിലുള്ള എൻ.ഐയും അന്വേഷിക്കാൻ തുടങ്ങിയത്. വിദേശത്തു നിന്നും സ്വർണം അയച്ച പ്രധാനപ്രതിയെന്ന് എൻ ഐ എയും കസ്റ്റംസും കണ്ടെത്തിയ വ്യക്തി ഇപ്പോളും ദുബായിൽ സുഖമായി കഴിയുന്നു. എന്തു കൊണ്ട് ഈ പ്രതിയെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നില്ല എന്നും വിജായരാഘവൻ ചോദിച്ചു.






