ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ എ.പി.അബ്ദുള്ളകുട്ടി ബിജെപി സ്ഥാനാർഥി

♠ ഹരിത ഉമാമഹേശ്വരൻ
ന്യൂഡൽഹി: ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥിയായി എ.പി അബ്ദുള്ളകുട്ടിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.ഏപ്രിൽ ആറിന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ അന്ന് തന്നെയാണ് മലപ്പുറത്തും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.പി കെ കുഞ്ഞാലികുട്ടി രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്.
2019 ലെ പൊതുതിരഞ്ഞെടുപ്പിൽ 2,60,153 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മലപ്പുറത്ത് കുഞ്ഞാലികുട്ടി ജയിച്ചത്. മുസിലിം ലീഗും ഇടതുമുന്നണിയും തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല .ഉപതെരഞ്ഞെടുപ്പിൽ പാർട്ടിയിലെ ന്യൂനപക്ഷ മുഖമായ അബുദുള്ളകുട്ടിയെ സ്ഥാനാർത്ഥിയാകുന്നതിലൂടെ മണ്ഡലത്തിലെ ഭൂരിപക്ഷ മുസിലിംവോട്ടുകൾ ആകർഷിക്കാമെന്നാണ് ബിജെപി കരുതുന്നത്.






