അധ്യാപകന്നേരെ വെടിയുതിർത്ത് പ്ലസ്ടു വിദ്യാർത്ഥി

♠ ഹരിത ഉമാമഹേശ്വരൻ
ന്യൂഡൽഹി:ക്ലസിൽ നിന്നും പുറത്താക്കിയതിന് അധ്യാപകന് നേരെ പ്ലസ് ടു വിദ്യാർത്ഥി വെടിയുതിർത്തു .ഗാസിയാബാദിലെ സ്വാകാര്യാ സ്കൂളിലാണ് സംഭവം.അധ്യാപകന്റെ പരാതിയിൽ കേസെടുത്തതായും അദ്ദേഹത്തിന് പരിക്കേറ്റിട്ടിലെന്നും പോലീസ് പറഞ്ഞു.
ശനിയാഴ്ച്ചയാണ് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് വിദ്യാർത്ഥി അധ്യാപകന് നേരെ വെടിയുതിർത്തത് .ക്ലസിൽ മോശമായി പെരുമാറിയതിന് വിദ്യാർത്ഥിയെ അധ്യാപകൻ വഴക്കുപറഞ്ഞിരുന്നതായും പിന്നാലെ ക്ലസിൽ നിന്നും പുറത്താക്കുകയും ചെയിതു.ഇതിന്റെ പ്രതിക്കാരമാണ് സഭാവത്തിന് വഴിവെച്ചത്.
സഭാവത്തിന് ശേഷം അധ്യാപകൻ തന്നെയാണ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.തന്റെ കൈയിൽ പരിക്കേകെറ്റൊന്നും അധ്യാപകൻ അവകാശപ്പെട്ടിരുന്നു.എന്നാൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോലാണ് അധ്യാപകന് വെടിയേറ്റിട്ടിലെന്നും അദ്ദേഹം സ്വയം മുറിവുണ്ടാക്കിയതാകാമെന്നും പോലീസ് പറഞ്ഞു.
അതേസമയം വിദ്യാർത്ഥിക്കും സുഹൃത്തുക്കൾക്കുമെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.ഇവർ ഉപയോഗിച്ചു ഉപേക്ഷിച്ച സ്കൂട്ടറും പോലീസ് കണ്ടത്തിട്ടുണ്ട്.






