മാറ്റിക് സ്‌ട്രോമേഴ്‌സ്-ക്ക് വിജയം

പാലക്കോട്: ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി നടത്തിവരുന്ന പി.എഫ്.എല്‍ സീസണ്‍ 5 ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ കഴിഞ്ഞ ദിവസം നടന്ന രണ്ടാം റൗണ്ട് മത്‌സരത്തില്‍ മാറ്റിക് സ്‌ട്രോമേഴ്‌സ് വിജയിയായി. ബീച്ച് ബുള്‍സ് ടീമിനെ വാശിയേറിയ മത്‌സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോാളിന് പരാചയപ്പെടുത്തിയാണ് വിജയികളായത്.

രണ്ടാം പകുതിയില്‍ റാഫിയാണ് മാറ്റിക്‌സ്‌ട്രോമേഴ്‌സിനുവേണ്ടി ഗോള്‍ നേടിയത്.

മുസ്‌ലിം ലീഗ് രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഷബീര്‍ രാമന്തളി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കെ.എം.സി.സി പ്രതിനിധീകളായ ഇ.കെ റഫിഖ്, വാഹിദ്, നൗഫല്‍ എം.പി, റായിദ് എ.വി തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു.