തൃണമൂല്‍ 291 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കൊല്‍ക്കത്ത: 291 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. അതേസമയം തൃണമൂല്‍ വിട്ട സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാമില്‍ മത്സരിക്കും . നന്ദിഗ്രാമം ഉൾപ്പെടെയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. മൂന്ന് സീറ്റുകള്‍ സഖ്യകക്ഷികള്‍ക്കു വിട്ടുകൊടുത്തു.

50 പേര്‍ സ്ത്രീകളും 45 മുസ്ലിംങ്ങളും 79 പേര്‍ പട്ടികജാതി വിഭാഗം, 17 പേര്‍ പട്ടികവര്‍ഗത്തിൽ നിന്നുള്ളവരുമാണ് .