സൗദി കിരീടാവകാശി അപ്പെന്‍ഡിസൈറ്റിസ് ശസ്ത്രക്രിയക്ക് വിധേയനായി; ആശുപത്രിവിട്ടു.

റിയാദ്: സൗദി അറേബ്യയുടെ കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. അപ്പെന്‍ഡിസൈറ്റിസ് ശസ്ത്രക്ക്രിയക്കാണ് രാജകുമാരന്‍ വിധേയനായത്.

ബുധനാഴ്ച രാവിലെ റിയാദിലെ കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ കിരീടാവകാശിക്ക് ശസ്ത്രക്രിയ നടത്തിയതായി റോയല്‍ കോടതിയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ശസ്ത്രക്രിയ വിജയകരമായി നടത്തിയതിന്റെ പിറ്റേ ദിവസമായ ഇന്ന്(വ്യാഴം) അദ്ദേഹം ആശുപത്രി വിടുകയും ചെയ്തു.