തലശ്ശേരി സി എച് സെന്റർ പെയിൻ & പാലിയേറ്റീവ് ഹോം കെയർ പ്രവർത്തനം ആരംഭിക്കും

തലശ്ശേരി : തലശ്ശേരി ഗവ ആശുപത്രി കേന്ദ്രീകരിച്ചു പ്രവർത്തനം നടത്തിവരുന്ന തലശ്ശേരി സി എച് സെന്ററിന്റെ വിപുലീകരണത്തിന്റെ ഭാഗമായി ഇപ്പോൾ നെട്ടൂരിൽ താത്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സാന്ത്വന കേന്ദ്രത്തിനു വേണ്ടി പുന്നോലിൽ ശിലാസ്ഥാപനം നടത്തിയ സ്വന്തം കെട്ടിടത്തിന്റെ നിർമ്മാണം മാർച്ചിൽ ആരംഭിക്കാൻ പാർകോ റെസിഡെൻസിയിൽ വെച്ച് ചേർന്ന തലശ്ശേരി സി എച് സെന്റർ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
പ്രായാധിക്യത്താലും രോഗം കൊണ്ടും വീടുകളിൽ പ്രയാസപ്പെട്ട് കഴിയുന്നവർക് ആവിശ്യമായ ചികിത്സയും സാന്ത്വനവും നൽകുക എന്ന ലക്ഷ്യത്തോടെ സെന്ററിന്റെ കീഴിൽ പെയിൻ & പാലിയേറ്റീവ് ഹോം കെയർ യൂണിറ്റ് ആരംഭിക്കും. പരിചയ സമ്പന്നരായ സ്ത്രീ പുരുഷ വളണ്ടിയർമാരും ഡോക്ടറും നേഴ്സും അടങ്ങുന്ന ടീം ഹോം കെയർ പാലിയേറ്റീവ് പ്രവർത്തനത്തിന് നേതൃത്വം നൽകും. മുൻ ചെയർമാൻ മർഹൂം പി എ റഹ്മാന്റെ നാമധേയത്തിൽ പാലിയേറ്റീവ് റിലീഫ് വാൻ പുറത്തിറക്കാനും എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു.
ചെയർമാൻ സൈനുൽ ആബിദീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡോ. എ എം സഹാബുദ്ദീൻ ഉദ്‌ഘാടനം ചെയ്തു. പി പി അബൂബക്കർ പാർകോ, ഡോ സി പി നാസിമുദ്ദീൻ, എ സി കുഞ്ഞബ്ദുള്ള ഹാജി, പോക്കർ കക്കട്ടിൽ, എൻ മഹമൂദ്, സി കെ പി മമ്മു, ജാഫർ ചമ്പാട്, എൻ പി മുനീർ, കെ കുഞ്ഞിമ്മൂസ, ഷാനിദ് മേക്കുന്ന്, കെ പി എ റഹീം, എ പി ഇസ്മായിൽ, റിയാസ് നെചോളി, അസീസ് വടക്കുമ്പാട്, എൻ മൂസ്സ, യതീന്ദ്രൻ മാസ്റ്റർ, ഉമർ ഫാറൂഖ് ഹാജി, പി പി സിറാജ്, ഹസീബ് പാർകോ, ഹനീഫ ചമ്പാട്, കറാമ ഇബ്രാഹിം, കെ സി ഷെറീന, മുംതാസ് ചമ്പാട്, റഷീദ് തലായി പ്രസംഗിച്ചു.
തലശ്ശേരി സി എച് സെന്റർ സെക്രട്ടറി അഡ്വ കെ എ ലത്തീഫ് സ്വാഗതവും റഹ്ദാദ് മൂഴിക്കര നന്ദിയും പറഞ്ഞു.





