അടുപ്പ് കൂട്ടി സമരം നടത്തി പ്രതിഷേധിച്ചു

തലശ്ശേരി: ഇന്ധന-പാചക വില വർദ്ധനവിന് എതിരെ, തലശ്ശേരി യിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർ അടുപ്പ് കുട്ടി കഞ്ഞി വെച്ച് പ്രതിഷേധിച്ചു.

തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, എം എം റോഡ് ജംഗ്ഷനിൽ നടന്ന പരിപാടി ജില്ലാ പ്രസിഡണ്ട് രജനി രമാനന്ദ് ഉത്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡണ്ട് എ.ഷർമ്മിള അദ്ധ്യക്ഷത വഹിച്ചു. കെ.പി.രാഗിണി, പത്മജരഘുനാഥ്, അജിത സുരേന്ദ്രൻ, കെ.ലതിക, വി.പി.പ്രമീള, അനുപമ പ്രമോദ്, അജിതകുമാരി കൂളി എന്നിവർ സംസാരിച്ചു.